ലോകമെമ്പാടും കോവിഡ് ബാധിച്ച് മരിച്ചത് 80ലേറെ മലയാളികൾ

തിരുവനന്തപുരം: ലോകമെമ്പാടുമായി കോവിഡ് ബാധിച്ച് മരിച്ചത് 80ലേറെ മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്‍റെ പലഭാഗങ്ങളിലായി മലയാളികൾ രോഗഭീതിയിലാണ്. 

കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാകുന്നുവെന്നത് ആശ്വാസകരമാണ്. എന്നാൽ, ഇന്ത്യക്കകത്ത് മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമായി ബാധിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ച മുഴുവൻ മലയാളികളുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാമത്തെ ദിവസവും ആർക്കും കോവിഡ് ബാധിച്ചിട്ടില്ല. 61 പേർക്കാണ് തിങ്കളാഴ്ച രോഗം മുക്തമായത്. ഇതോടെ നിലവിൽ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 34 ആയി കുറഞ്ഞു. 

 

Tags:    
News Summary - 80 and more malayalis died due to covid says pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.