കെ.എസ്.ആര്‍.ടി.സി: മേയിലെ പെന്‍ഷന്‍ നല്‍കാൻ 71 കോടി അനുവദിച്ചു

തിരുവനന്തപുരം: മേയിലെ പെന്‍ഷന്‍ നല്‍കാൻ കെ.എസ്.ആര്‍.ടി.സിക്ക്​ 71 കോടി രൂപ അനുവദിച്ചു. സഹകരണ ബാങ്കുകളുമായുള്ള പലിശ തര്‍ക്കം മൂലം പെന്‍ഷന്‍ വിതരണം വൈകിയിരുന്നു. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ട്യം വായ്പയായി പെന്‍ഷന്‍ തുക നല്‍കുകയും സര്‍ക്കാര്‍ പിന്നീട് പലിശ സഹിതം തിരിച്ചുനല്‍കുകയുമാണ് പതിവ്.

എട്ടര ശതമാനത്തില്‍നിന്ന്​ ഒമ്പതായി പലിശ ഉയര്‍ത്തണമെന്ന് സഹകരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ തീരുമാനമായിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍ പെന്‍ഷനും ഇതേ രീതിയില്‍ വൈകിയിരുന്നു.

പെന്‍ഷന്‍ മുടക്കത്തില്‍ പ്രതിഷേധിച്ച് സംഘടനകള്‍ ചീഫ് ഓഫിസിനു മുന്നില്‍ പ്രതിഷേധത്തിലാണ്. ജൂണിലെ പെന്‍ഷന്‍ അഞ്ചിന് നല്‍കേണ്ടതായിരുന്നു.

Tags:    
News Summary - 71 crore sanctioned to KSRTC for pension in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.