Posted On
date_range Updated On
date_range ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിൽ
കൂത്തുപറമ്പ്: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടംകുന്നിലെ നന്ദനത്തിൽ കെ. വത്സനെയാണ് (56) കൂത്തുപറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 22ന് ഉച്ചയോടെ കൂത്തുപറമ്പ് ടൗണിലാണ് സംഭവം. മാതാവിനോടൊപ്പം ഓട്ടോറിക്ഷയിൽ എത്തിയതായിരുന്നു കുട്ടി.
മാതാവ് മാവേലി സ്റ്റോറിൽ പോയ സമയത്ത് പ്രതി ഓട്ടോറിക്ഷയിൽെവച്ച് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. വൈദ്യപരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.