Posted On
date_range Updated On
date_range മുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരങ്ങൾക്കടക്കം എട്ടു കോടി പിഴ ചുമത്തി
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ എട്ടു കോടിയോളം രൂപ റവന്യൂ വകുപ്പ് പിഴ ചുമത്തി. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം 35 കേസുകളിലായാണ് എട്ടു കോടിയോളം രൂപ പിഴ ചുമത്തിയിരിക്കുന്നത്.
കേസിൽ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം. മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെ പിഴ അടക്കണം.
ഒരു മാസത്തിനകം തുക അടയ്ക്കാനാണ് നിർദേശം. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.