ബാലരാമപുരത്ത്​ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത്​ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കട്ടച്ചൽകുഴി തിരണിവിള വീട്ടിൽ ഓമനയെ(65) ആണ് വീടിനുള്ളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്​.

തൊഴിലുറപ്പ്​ തൊഴിലാളിയായിരുന്ന ഓമന ഒറ്റക്കാണ്​ താമസിച്ചിരുന്നത്​. ഇന്നലെ വൈകിട്ട് 5.30 വരെയും അയൽക്കാരോട് സംസാരിച്ചിരുന്നു. ഇന്ന്​ രാവിലെ വീട്ടിൽ നിന്നും പുക ഉയരുന്നത്​ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വീടി​​​െൻറ രണ്ട്​ മുറികൾ പൂർണമായും കത്തി നശിച്ചു. സർവിസ് വയറിൽ നിന്നും ഷോർട് സർക്യൂട്ട്​ ഉണ്ടായതാകാം തീപിടിത്തതിന്​ കാരണമായതെന്ന്​ ബാലരാമപുരം പൊലീസ്​ പറഞ്ഞു. ഫോറൻസിക്​ പരിശോധനയിലൂടെ മാത്രമേ തീപിടിത്തതി​​​െൻറ കാരണം വ്യക്തമാകൂയെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - 65 old Kerala women burned to death - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.