സ്പീക്കറുടെ മണ്ഡലത്തിലെ ഗണപതി ​​ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 64 ലക്ഷം

കണ്ണൂർ: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി. തലശ്ശേരി കോടിയേരിയിലെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നായ കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തിനാണ് തു​ക അനുവദിച്ച് ഭരണാനുമതിയായത്. സ്പീക്കറുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യമറിയിച്ചത്.

പഴമയുടെ പ്രൗഢി നിലനിർത്തി കുളം മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കുമെന്ന് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - 64 lakhs for renovation of Ganesha temple pool in Speaker's constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.