തിരുവനന്തപുരം: നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരുവർഷത്തിനുള്ളിൽ വിതരണം ചെയ്തതത് 54,535 പട്ടയങ്ങൾ. ഏറ്റവുമധികം പട്ടയങ്ങൾ വിതരണം ചെയ്തത് തൃശൂരിലാണ്. 11356 പട്ടയങ്ങൾ. മലപ്പുറം- 10736, പാലക്കാട് -7606, കോഴിക്കോട് - 6738, കണ്ണൂർ-4221, ഇടുക്കി- 3671, എറണാകുളം- 2977, കാസർകോട് - 1946, വയനാട് - 1733, കൊല്ലം- 1169, തിരുവനന്തപുരം -992, ആലപ്പുഴ-635, പത്തനംതിട്ട -373 എന്നിങ്ങനെയാണ് പട്ടിയം വിതരണം ചെയ്തതിന്റെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 20,633 പോർ പട്ടയത്തിന് അപേക്ഷ നൽകി കാത്തിയിരുക്കുകയാണ്. അതിന് നടപടികളിൽ തുടങ്ങി. ഏറ്റവുമധികം അപേക്ഷകരുള്ളത് തൃശൂരിലാണ് -7799, കൊല്ലാ- 5841, എറണാകുളം -2162 , ഇടുക്കി- 1750, പാലക്കാട്-550, ആലപ്പുഴ- 531 എന്നിങ്ങനെയാണ് അപേകഷകരുടെ എണ്ണം. മറ്റ് ജില്ലകളിൽ അഞ്ഞൂറിൽ താഴെയാണ് അപേക്ഷകരെന്നും മന്ത്രി കെ.രാജൻ രേഖാമൂലം നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.