Posted On
date_range Updated On
date_range മാഹിയിൽ നിന്ന് ബസിൽ കടത്തിയ 51 കുപ്പി മദ്യം പിടിച്ചു; ഉടമയെ കണ്ടെത്താനായില്ല
വടകര: മാഹിയിൽ നിന്ന് ബസിൽ കടത്തിയ 51 കുപ്പി മദ്യം അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയിൽ പിടികൂടി. ഉടമയെ കണ്ടെത്താനായില്ല.
നിറയെ മദ്യവുമായി മാഹിയില്‍ നിന്നു കയറിയ ആള്‍ ബാഗ് ബസിന്റെ പിന്‍സീറ്റിന് അടിയില്‍വെച്ച് മാറിയിരുന്നതാണെന്നാണ് കരുതുന്നത്. പരിശോധനയില്‍ കണ്ടെത്തിയ മദ്യം ഉടമ ആരെന്നറിയാതെ എക്‌സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷിജു ഇ.ടി, പ്രിവന്റീവ് ഓഫിസര്‍ ജയരാജ്, സി.ഇ.ഒമാരായ അശ്വിന്‍, അനൂപ് മയങ്ങിയില്‍, സവീഷ് എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.