നക്​സൽ വർഗീസ്​

നക്​സൽ വർഗീസിന്‍റെ കുടുംബത്തിന്​ 50 ലക്ഷം നഷ്​ടപരിഹാരം നൽകും

തിരുവനന്തപുരം: പൊലീസ്​ വെടിവെച്ചുകൊന്ന നക്​സൽ വർഗീസിന്‍റെ കുടുംബത്തിന്​ നഷ്​ടപരിഹാരമായി 50 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ തീരുമാനം. കുടുംബത്തിന്‍റെ നിവേദനം പരിഗണിച്ചാണ്​ സംസ്​ഥാന സർക്കാറിന്‍റെ തീരുമാനം.

1970 ഫെബ്രുവരി 18 ലാണ്​ നക്​സൽ വർഗീസിനെ കസ്റ്റഡിയിലി​രിക്കെ പൊലീസ്​ വെടിവെച്ചു കൊന്നത്​. ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​െ​ട്ട​ന്നാ​യി​രു​ന്നു പൊ​ലീ​സ് പു​റ​ത്തു​വി​ട്ട വി​വ​രം. അമ്പത്​ വർഷത്തിന്​ ശേഷമാണ്​ വർഗീസിന്‍റെ കുടുംബത്തിന്​ നഷ്​ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിക്കുന്നത്​.

കോ​ൺ​സ്​​റ്റ​ബി​ളാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വ​ർ​ഗീ​സി​നെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് 1998ൽ ​വെ​ളി​പ്പെ​ടു​ത്തിയതോടെയാണ്​ വ്യാജ ഏറ്റമുട്ടൽ കഥയുടെ യാഥാർഥ്യം പുറംലോകത്തെത്തുന്നത്​. അ​തോ​ടെ ച​രി​ത്ര​ത്തിെൻറ​യും ഗ​തി മാ​റി. അ​ന്ന​ത്തെ ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന പി. ​ല​ക്ഷ്മ​ണ​യും ഐ.​ജി വി​ജ​യ​നും നി​ർ​ബ​ന്ധി​ച്ചി​ട്ടാ​ണ് ഈ ​കൃ​ത്യം ന​ട​ത്തി​യ​ത് എ​ന്നാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ വാ​ദം. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ക്ഷ്മ​ണ​യും വി​ജ​യ​നും കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി.

ജ​ന്മി​ക​ളു​ടെ ചൂ​ഷ​ണ​ത്തി​നും വ​ഞ്ച​ന​ക്കു​മെ​തി​രെ വ​യ​നാ​ട്ടി​ൽ ന​ട​ന്ന ആ​ദ്യ ക​ലാ​പ​മാ​യ ന​ക്സ​ൽ പോ​രാ​ട്ടങ്ങളുടെ മുന്നിൽ നിന്ന വർഗീസിനെ 'അ​ടി​യോ​രു​ടെ പെ​രു​മ' എന്നാണ്​ അറിയപ്പെട്ടിരുന്നത്​.

Tags:    
News Summary - 50 lakh compensation to Naxal Varghese's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.