കേരളത്തിൽ 1000 പേർക്ക് 445 വാഹനം; ബാങ്ക് നിക്ഷേപത്തിലും വർധന

അങ്ങനെ, ​ദൈവത്തിന്റെ സ്വന്തം നാടിപ്പോൾ, വാഹനത്തിന്റെ നാട് കൂടിയായിരിക്കുകയാണ്. പുതിയ കണക്ക് പ്രകാരം കേരളത്തിൽ 1000 പേർക്ക് 445 വാഹനമുണ്ട്. സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 1000 പേർക്ക് 18 എന്നതാണ് ഇന്ത്യയിലെ നിരക്ക്. ചൈനയിൽ 47, യു.എസിൽ 507 എന്നിങ്ങനെയാണ് വാഹന നിരക്ക്. 148.47 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒൻപത് ശതമാണ് വാഹനങ്ങളുടെ വാർഷിക വളർച്ച നിരക്ക്. പൊതുഗാതാഗത സംവിധാനം ഉപേക്ഷിക്കുന്നവർ കേരളത്തിൽ കൂടിവരുകയാണ്. സ്വകാര്യബസ് മേഖലയിലുള്ളവർ ഇക്കാര്യം നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യത്തിനുമുൻപ് തന്നെ സ്വകാര്യബസ് പിടിച്ച് നിൽക്കാൻപെടാപ്പാടുപെടുകയായിരുന്നു.

കോവിഡ് പ്രതിസന്ധിയുണ്ടായെങ്കിലും സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപത്തിൽ 2021ൽ 12.3% വർധനയുണ്ടായി. 3.76 ലക്ഷം കോടി ആഭ്യന്തര നിക്ഷേപമായും 2.29 ലക്ഷം കോടി പ്രവാസി നിക്ഷേപമായാണ് ബാങ്കുകളിലെത്തിയത്.

Tags:    
News Summary - 445 vehicles per 1000 people in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.