തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലത്ത് 43,637 നിയമനങ്ങൾ സർക്കാർ, എയിഡഡ് മേഖലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നടന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. 2021 മെയ് മുതൽ ഡിസംബർ 2024 വരെ എയിഡഡ് മേഖലയിൽ നടന്ന നിയമനാംഗീകാരങ്ങൾ:- ഹൈസ്‌കൂൾ - 5931, അപ്പർ പ്രൈമറി - 7824, ലോവർ പ്രൈമറി -8555, സ്‌പെഷ്യലിസ്റ്റ് അധ്യാപകർ - 573, നോൺ ടീച്ചിംഗ് സ്റ്റാഫ് - 1872 എന്നിങ്ങനെ ആകെ 24,755 നിയമനങ്ങളാണ് എയിഡഡ് മേഖലയിൽ നടന്നത്.
പി.എസ്.സി. മുഖേനയുള്ള നിയമനങ്ങൾ:-എൽ.പി.എസ്.റ്റി - 5,520, യു.പി.എസ്.ടി -4378, എച്ച്.എസ്.റ്റി - 3851, എച്ച്.എസ്.എസ്.ടി ജൂനിയർ -1506, എച്ച്.എസ്.എസ്.ടി. സീനിയർ - 110, സ്‌പെഷ്യലിസ്റ്റ് അധ്യാപകർ -547, വി.എച്ച്.എസ്.സി. -150, ഹയർ സെക്കണ്ടറി അനധ്യാപക നിയമനങ്ങൾ - 707, സെക്കണ്ടറിയിൽ നടന്നിട്ടുള്ള അനധ്യാപക നിയമനങ്ങൾ -1745 എന്നിങ്ങനെ ആകെ -18,882 നിയമനങ്ങളാണ് ഇക്കാലയളവിൽ പി.എസ്.സി. മുഖേന നടത്തിയത്.
ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾക്കനുസൃതമായി ഭിന്നശേഷി സംവരണ നിയമനം, അധ്യാപക-അനദ്ധ്യാപക നിയമനാംഗീകാരങ്ങള്‍ എന്നീ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് 2022 ജൂൺ 25 മുതൽ സർക്കാർ മാഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി, ബാക്ക് ലോഗ് കണക്കാക്കി, 2024 ജൂൺ 23 വരെ റോസ്റ്റർ സമർപ്പിച്ച സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ എണ്ണം 3127 ആണ് ഇതിൽ കോർപ്പറേറ്റ്- 468 ഉം വ്യക്തിഗതം-2659 ഉം ആണ്. നാളിതു വരെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ട ഭിന്നശേഷി വിഭാഗം ജീവനക്കാരുടെ എണ്ണം 1204 ആണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.