42 പൊലീസുകാർ നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന ജി​ല്ല​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലും റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 42 പൊ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച മ​ല​പ്പു​റം, കൊ​ല്ലം സ്വ​ദേ​ശി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലും റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലും എ​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന 30ഉം ​റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലു​ണ്ടാ​യി​രു​ന്ന 12ഉം ​പൊ​ലീ​സു​കാ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ൽ. മാ​ർ​ച്ച്​ 18 മു​ത​ൽ 22 വ​രെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ.​ആ​ർ ക്യാ​മ്പി​ൽ നി​ന്നു​ള്ള​വ​രാ​ണി​വ​ർ. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​​രെ വി​ശ്ര​മി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ വീ​ണ്ടും ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ച​ത്​ ‘മാ​ധ്യ​മം’ ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.

പു​റ​മെ ലോ​ക്ക​ൽ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ വി​മാ​ന​ത്താ​വ​ള ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​വീ​തം സി.​െ​എ​മാ​ർ, എ​സ്.​െ​എ, എ.​എ​സ്.​െ​എ​മാ​ർ, എ​ട്ട്​​ വ​നി​ത കോ​ൺ​സ്​​റ്റ​ബി​ൾ​മാ​ർ എ​ന്നി​വ​ർ വീ​ടു​ക​ളി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.

Full View
Tags:    
News Summary - 42 police officers are in observation for covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT