തൃശൂർ: സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി പൊലീസ് പട്രോളിങ്ങിൽ പിടികിട്ടാപ്പുള്ളികളടക്കം 406 പ്രതികൾ പിടിയിൽ. എം.ഡി.എം.എ അടക്കം മയക്കുമരുന്നുകളും പിടികൂടി.
ഡി.ഐ.ജി എസ്. അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ തൃശൂർ സിറ്റി, റൂറൽ, പാലക്കാട്, മലപ്പുറം ജില്ല പൊലീസ് മേധാവികളുടെ നേതൃത്വത്തിലായിരുന്നു കോമ്പിങ് ഓപറേഷൻ. അതിർത്തികളിലും മറ്റു പ്രധാന ഇടങ്ങളിലുമായി 7608ഓളം വാഹനങ്ങൾ പരിശോധിച്ചു.
ലോഡ്ജുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ 306 ഇടങ്ങളിലും പരിശോധന നടത്തി. മുഴുവൻ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നടത്തിയ കോമ്പിങ് ഓപറേഷനിൽ പട്രോളിങ്ങടക്കം 300ൽപരം ടീമുകളാണ് പങ്കെടുത്തത്. 132 അബ്കാരി കേസുകളും, 37 ഗ്രാം എം.ഡി.എം.എ പിടിച്ചതുമടക്കം 67 മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.