വീട്ടിൽ സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കോട്ടക്കൽ: വീട്ടിൽ സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കോഴിച്ചെന വാളക്കുളം ലക്കടിപറമ്പിൽ ഹൗസിൽ സൈതലവി, കോഴിച്ചെന പെരുങ്ങോടൻ ഹൗസിൽ കബീർ, എടരിക്കോട് പാലച്ചിറമാട് കരിമ്പിൽ ഹൗസിൽ മുഹമ്മദാലി എന്നിവർ അറസ്റ്റിലായി.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ അശ്വിത് എസ്. കാരാണ്മയിലിന്‍റെ നേതൃത്വത്തിൽ എസ്.ഐ ശ്രീനി കെ.കെ, മറ്റു പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്.


സൈതലവിക്കെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിലും കഞ്ചാവ് കേസുണ്ട്. പോക്സോ, മോഷണം അടക്കം കേസുകളും ഇയാൾക്കെതിരെ ഉണ്ട്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കും.


എസ്.സി.പി.ഒമാരായ വിശ്വനാഥൻ, ജിതേഷ്, ജിനേഷ്, സി.പി.ഒ ബിജു, ഡി.വി.ആർ എ.എസ്.ഐ പ്രദീപ്, ഡാൻസാഫ് ടീം അംഗങ്ങളായ ജസീർ, ദിനേശൻ, സലിം, സഹേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.




Tags:    
News Summary - 40 kg of ganja kept in the house was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.