Posted On
date_range Updated On
date_range പാലക്കാട്ടും കൊല്ലത്തും 40 ഡിഗ്രി ചൂട്; 11 ജില്ലകളിൽ ഏപ്രിൽ ഒമ്പത് വരെ യെല്ലോ അലർട്ട്
തിരുവനന്തപുരം: പാലക്കാടിനു പിന്നാലെ, കൊല്ലവും തിളക്കുന്നു. വെള്ളിയാഴ്ച കൊല്ലം പുനലൂരിൽ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി. പാലക്കാട്ട് രേഖപ്പെടുത്തിയത് 40.1 ഡിഗ്രിയാണ്.
വ്യാഴാഴ്ച 40.7 ഡിഗ്രിയായിരുന്നു പാലക്കാട്ടെ ചൂട്. വരുംദിവസങ്ങളിൽ മറ്റ് ജില്ലകളിലും താപനില 40 ഡിഗ്രിയോട് അടുക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
കനത്ത ചൂട് കണക്കിലെടുത്ത് കൊല്ലം, പാലക്കാട്, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഏപ്രിൽ ഒമ്പത് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.