തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നാ​ല് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നാ​ല് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് പി​.ജി ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ഒ​രു ഹൗ​സ് സ​ര്‍​ജ​നു​മാ​ണ് രോ​ഗം സ്ഥിരീകരിച്ച​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ​ര്‍​ജ​റി യൂ​ണി​റ്റി​ലേ 30 ഡോ​ക്ട​ര്‍​മാ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒൻപതാം വാർഡും സ​ർ​ജ​റി വാ​ർ​ഡു​ം അ​ട​ച്ചു.

തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം വർധിച്ചുകൊണ്ടിരിക്കുകയാണ്. നഗരപരിധിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പൂന്തുറ അടക്കമുള്ള തീരപ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഇവിടെ ട്രിപ്പിൾ ലോക്ക്ഡൗണാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇതിനിടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Tags:    
News Summary - 4 doctors covid positive in trivandrum medical college hospital-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.