പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്കുകൂടി നിയമനം

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി.എസ്.സി വഴി നിയമനം. തിരുവനന്തപുരം 69, കൊല്ലം 25, ആലപ്പുഴ 53, കോട്ടയം 62, ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18, കണ്ണൂർ 59, കാസർകോട് 1 എന്നിങ്ങനെയാണ് അഡ്വൈസ് മെമ്മോ നൽകിയിരിക്കുന്നത്.

നേരത്തെ, എൽ.പി.എസ്.എ/യു.പി.എസ്.എ തസ്തികയിൽ 1506 നിയമനവും എൽ.പി.എസ്.എ ഭാഷ വിഭാഗത്തിൽ 139 നിയമനവും യു.പി.എസ്.എ ഭാഷ വിഭാഗത്തിൽ 352 നിയമനവും സ്പെഷൽ ടീച്ചേഴ്സ് വിഭാഗത്തിൽ 112 നിയമനവും എച്ച്.എസ്.എ വിഭാഗത്തിൽ 1019 നിയമനവും ഹയർ സെക്കൻഡറി ജൂനിയർ അധ്യാപക വിഭാഗത്തിൽ 757 നിയമനവും സീനിയർ വിഭാഗത്തിൽ 11 നിയമനവും നടത്തി. 4711 എയ്ഡഡ് സ്കൂൾ അധ്യാപകർക്കും നിയമനാംഗീകാരം നൽകി.

പൊതുവിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - 360 more persons posted in the Public Education Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.