Posted On
date_range Updated On
date_range നികുതി വിഹിതമായി കേരളത്തിന് 3,430 കോടി രൂപ
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട നികുതി വിഹിതത്തിന്റെ രണ്ടു ഗഡു കൂടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. ഇതുപ്രകാരം കേരളത്തിന് 3,430 കോടി രൂപയാണ് ലഭിച്ചത്.
എല്ലാ സംസ്ഥാനങ്ങൾക്കുമായി ആകെ 1,78,173 രൂപ അനുവദിച്ചിട്ടുണ്ട്. ഒക്ടോബറിലെ വിഹിതത്തിന് പുറമെ ഒരു ഗഡുകൂടി മുൻകൂറായി നൽകുകയായിരുന്നു.
ഉത്സവ സീസൺ കണക്കിലെടുത്താണ് ഒരു മാസത്തെ വിഹിതം മുൻകൂറായി നൽകിയതെന്ന് തുക അനുവദിച്ച് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ധനമന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.