മുഹമ്മദ് ഷരീഫ്
കൊണ്ടോട്ടിയിൽ 320 കിലോ കഞ്ചാവ് പിടികൂടിയ കേസില് ഒരാള് കൂടി പിടിയില്
കൊണ്ടോട്ടി: ചാപ്പനങ്ങാടിയില് 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില് മയക്കുമരുന്ന് മാഫിയയിലുള്പ്പെട്ട ഒരാള് കൂടി പിടിയില്. കൊണ്ടോട്ടി കൊടികുത്തിപറമ്പ് മാങ്ങോട്ടിരി ബാവു എന്ന മുഹമ്മദ് ഷരീഫിനെയാണ് (27) വിദേശത്തേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുനിന്ന് ജില്ല ആൻറി നാര്േകാട്ടിക് സ്ക്വാഡ് പിടികൂടിയത്.
കരിപ്പൂര് പുളിയംപറമ്പ് കല്ലന്കണ്ടി റഫീഖ്, കൊണ്ടോട്ടി അന്തിയൂര്കുന്ന് കുന്നേക്കാട്ട് തെഞ്ചേരികുത്ത് മുഹമ്മദ് മുജീബ് റഹ്മാന്, അന്തിയൂര്കുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീര് എന്നിവരെ ഒരാഴ്ച മുമ്പ് പിടികൂടിയിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം 14 ആയി. ഇവര് റിമാൻഡിലാണ്.
ആന്ധ്രയില്നിന്ന് ഉള്ളിേലാറിയില് കൊണ്ടുവന്ന കഞ്ചാവാണ് അന്ന് പിടികൂടിയത്. രക്ഷപ്പെട്ട മൂന്നു പ്രതികൾക്ക് ഒളിവില് താമസിക്കാനുള്ള സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മലപ്പുറം നാര്കോട്ടിക് സെല് ഡിവൈ.എസ്.പി പി.പി. ഷംസിെൻറ നേതൃത്വത്തില് മലപ്പുറം എസ്.ഐ സംഗീത് പൂനത്തില്, ജില്ല ആൻറി നാര്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ്, സിയാദ് കോട്ടാല എന്നിവരാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.