ഈ സർക്കാരിൻറെ കാലത്ത് അട്ടപ്പാടിയിൽ 32 ശിശുമരണങ്ങൾ

തിരുവനന്തപുരം: ഈ സർക്കാരിൻറെ കാലത്ത് അട്ടപ്പാടിയിൽ 32 പട്ടികവർഗ ശിശുമരണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തുവെന്ന് മന്ത്രി ഒ.ആർ. കേളു നിയമസഭയെ അറിയിച്ചു. 2021 (മെയ് മുതൽ)- അഞ്ച്, 2022 ൽ 12, 2023ൽ അഞ്ച്, 2024ൽ ഒമ്പത്, 2025 ൽ ഒന്ന് എന്നിങ്ങനെയാണ് ഓരോ വർഷവും നടന്ന ശിശുമരങ്ങൾ. അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ ശിശു മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യം നിലവിലില്ല.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ഇടപെടലുകൾ മൂലം മുൻകാലങ്ങളെ അപേക്ഷിച്ച് ശിശുമരണങ്ങൽ കുറച്ചു കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ എൻ. ഷംസുദീന് രേഖാമൂലം മറുപടി നൽകി.

Tags:    
News Summary - 32 child deaths in Attapadi during this government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.