തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളിൽ വൻ വർധന. 2016 നെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായത്. സമൂഹമാധ്യമങ്ങൾ സജീവമായതും അതിന്‍റെ ദുരുപയോഗവും കുറ്റകൃത്യങ്ങളുടെ തോതിലുണ്ടാക്കിയ വർധനയാണ് ഇത് തെളിയിക്കുന്നതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
അംഗീകാരമില്ലാത്ത വായ്പ ആപ്പുകൾ, സമ്മാന ഓഫറുകൾ, വിഡിയോ ചാറ്റുകൾ എന്നിവ വഴിയെല്ലാം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യക്തികളുടെ അക്കൗണ്ടുകളുടെ വ്യാജനുണ്ടാക്കി സൗഹൃദ ലിസ്റ്റിലുള്ളവരിൽനിന്ന് പണം തട്ടുന്ന സംഭവങ്ങളും പരാതിയായിട്ടുണ്ട്. അപകീർത്തി-വിദ്വേഷ പ്രചാരണങ്ങളും ഇക്കാലയളവിൽ കേസുകളായി. പ്രവർത്തനകേന്ദ്രം പലപ്പോഴും വിദേശരാജ്യങ്ങളായതിനാൽ തുടർ നടപടികളുണ്ടാകാറില്ലെന്ന ആക്ഷേപമുണ്ട്.
2016- 283 കേസുകൾ
2017- 320
2018- 340
2019- 307
2020- 426
2021- 629
2022- 773
2023- 2905
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.