കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 30 ശബരിമല തീർഥാടകർക്ക് പരിക്ക്

ശബരിമല: പത്തനംതിട്ട - പമ്പാ റോഡിലെ ചാലക്കയത്ത് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 ശബരിമല തീർഥാടകർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.45ഓടെയായിരുന്നു അപകടം നടന്നത്.

സാരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തു.

Tags:    
News Summary - 30 Sabarimala pilgrims injured in KSRTC bus collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.