ആലുവയിൽ മരിച്ച മൂന്ന് വയസുകാരൻ വിഴുങ്ങിയത് രണ്ട് നാണയങ്ങളെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കൊച്ചി: ആലുവയിൽ നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. വൻ കുടലിന്‍റെ ഭാഗത്തായിരുന്നു നാണയം ഉണ്ടായിരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരൻ പൃഥ്വിരാജാണ് ഇന്നലെ മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10.30നാ​ണ് ക​ടു​ങ്ങ​ല്ലൂ​രി​ലെ വീ​ട്ടി​ല്‍​വ​ച്ച് കു​ട്ടി ഒ​രു​രൂ​പ നാ​ണ​യം വി​ഴു​ങ്ങി​യ​ത്. തു​ട​ർ​ന്ന് 11ന് ​ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച കു​ട്ടി​യെ എ​ക്‌​സ്‌​റേ എ​ടു​ത്ത​ശേ​ഷം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വീ​ട്ടി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ടു. നാ​ണ​യം കു​ട​ലി​ല്‍ എ​ത്തി​യ​താ​യും പ​ഴ​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ന​ല്‍​കി​യാ​ല്‍ വ​യ​റ്റി​ല്‍​നി​ന്ന് നാ​ണ​യം പൊ​യ്ക്കൊ​ള്ളു​മെ​ന്നു​മാ​ണ് അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്. ഓ​പ്പ​റേ​ഷ​നു​ള്ള സാ​ധ്യ​ത തേ​ടി​യ ബ​ന്ധു​ക്ക​ളോ​ട് ആ​ശു​പ​ത്രി​യി​ല്‍ കു​ട്ടി​ക​ളു​ടെ സ​ര്‍​ജ​ന്‍ ഇ​ല്ലെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. ഒ​രു ദി​വ​സം മു​ഴു​വ​ന്‍ അ​ല​ഞ്ഞി​ട്ടും ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തു മൂ​ല​മാ​ണ് കു​ട്ടി മ​ര​ണ​പ്പെ​ട്ട​തെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.