വിവരാവകാശ അപേക്ഷക്ക് സമയപരിധിയിൽ മറുപടി നൽകിയില്ല; ഓഫിസർക്ക് 25000 പിഴ

കൊച്ചി: വിവരാവകാശ അപേക്ഷക്ക്​ സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ കൊച്ചി കോർപറേഷൻ ഓഫിസിലെ വിവരാവകാശ ഓഫിസർക്ക്​ സംസ്ഥാന വിവരാവകാശ കമീഷൻ 25,000 രൂപ പിഴശിക്ഷ വിധിച്ചു.

പള്ളുരുത്തി സ്വദേശി പി.എം. ധനീഷിന്റെ വീടിനോട് ചേർന്ന് കോണം സ്വദേശി മുരളി എന്നയാൾ നടത്തിയ അനധികൃത നിർമാണം സംബന്ധിച്ച്​ വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇതിന്​ കൃത്യമായ മറുപടി നൽകാൻ ഓഫിസർ എ. ഹയറുന്നിസയോ അപ്പീൽ അധികാരിയോ തയാറായില്ല.

വിവരാവകാശ ഓഫിസർ നിയമം ലംഘിച്ചതായും കുറ്റകരമായ അനാസ്ഥ കാട്ടിയതായും ഹിയറിങ്ങിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിവരാവകാശ കമീഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ പിഴ വിധിച്ചത്. ഹയറുന്നിസ പിഴത്തുക ട്രഷറിയിൽ അടച്ച്​ രസീത് കമീഷനിൽ നൽകുകയും ചെയ്തു.



Tags:    
News Summary - 25000 fine to the RTI officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.