തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ കുറഞ്ഞത് 25 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി നീക്കിവെക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. ആശുപത്രി മാനേജ്മെൻറ് പ്രതിനിധികളുടെ യോഗത്തിലാണ് നിർദേശം മുന്നോട്ടുവെച്ചത്. കോവിഡ് ചികിത്സക്കും പ്രതിരോധത്തിനും സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ പദ്ധതികളോടും പൂർണസഹകരണം പ്രതിനിധികൾ ഉറപ്പുനൽകിയതായി പിന്നീട് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചില ആശുപത്രികൾ ഭൂരിഭാഗം കിടക്കകളും മറ്റ് ചിലർ 40,50 ശതമാനം വരെ കിടക്കകളും കോവിഡിനായി നീക്കിവെച്ചിട്ടുണ്ട്. ഒരു ആശുപത്രിയും അമിത ചികിത്സഫീസ് ഇൗടാക്കരുത്. സർക്കാർ എല്ലാ കാര്യങ്ങൾക്കും നിശ്ചിത നിരക്ക് അംഗീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു പരാതിയും ഉയർന്നിട്ടില്ല. ഒാരോ ദിവസത്തെയും കിടക്കകളുടെയും മറ്റ് ചികിത്സാ സൗകര്യങ്ങളുടെയും രോഗികളുടെയും വിവരം ജില്ല ആരോഗ്യവിഭാഗം മേധാവിക്ക് കൈമാറണം. എവിടെയൊെക്ക കിടക്കകൾ ഒഴിവുേണ്ടാ അവിടേക്ക് േരാഗികളെയെത്തിക്കാൻ ഇതുവഴി സാധിക്കും. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ പ്രാഗല്ഭ്യവും വൈദഗ്ധ്യവുമുള്ള ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവർ സ്വകാര്യ മേഖലയിലുണ്ടാകും. ഗുരുതര രോഗികളെ ചികിത്സിക്കേണ്ട ഘട്ടത്തിൽ ഡി.എം.ഒമാർ ആവശ്യപ്പെട്ടാൽ ഇൗ വിഭാഗം ജീവനക്കാരെ നൽകാൻ എല്ലാ ആശുപത്രികളും തയാറാകണം.
കേടുപാടുകൾ തീർത്ത് െഎ.സി.യു, വെൻറിലേറ്ററുകൾ എന്നിവ പൂർണമായി സജ്ജമാകണം. െഎ.സി.യു കിടക്കകൾ ഗുരുതര രോഗമുള്ളവർക്കായേ നീക്കിവെക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. െഎ.സി.യുകൾ അനാവശ്യമായി നിറഞ്ഞ് പോകുന്നുണ്ടോ എന്ന് ഒാരോ സ്ഥാപനവും പരിശോധിക്കണം. സർക്കാർസംവിധാനങ്ങളുടെ ഭാഗമായ ആംബുലൻസുകളും സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകളും യോജിച്ച നിലയിൽ പ്രവർത്തിക്കണം. കോവിഡ് ഇതര േരാഗികളുടെ ചികിത്സയും ഇൗ ഘട്ടത്തിൽ ഉറപ്പുവരുത്തണം.
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാമത്തെ കോവിഡ് തരംഗത്തില്‍ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്കായി ചെലവഴിച്ചിരുന്നു. കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ 4936 പേരുടെയും റഫര്‍ ചെയ്ത 13,236 പേരുെടയും ചികിത്സാചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങള്‍ കുറേക്കൂടി ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.