Representational Image

കുമ്പളയിൽ അടച്ചിട്ട വീട്ടിൽ നിന്ന് 25 പവനും ദിർഹവും കവർന്നു

കുമ്പള: കാസർകോട് കുമ്പളയിൽ അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. ശാന്തിപ്പള്ളത്തെ പ്രവാസിയായ സുബൈറിന്‍റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചയോടെ കവർച്ച നടന്നത്.

ഉളുവാറിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നോമ്പ് തുറക്കാൻ പോയതായിരുന്നു കുടുംബം. ചൊവ്വാഴ്ച രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലായത്. 25 പവൻ ആഭരണങ്ങളും ഏതാനും ദിർഹവുമാണ് നഷ്ടമായത്. പൊലീസിൽ പരാതി നൽകി. 

Tags:    
News Summary - 25 pawan and dirhams were stolen from a house in Kumbala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.