അർജുൻ ലാൽ
തൃശൂർ: പ്രണയത്തിൽ നിന്ന് പിന്മാറിയെതിനെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി 23 കാരൻ തീകൊളുത്തി ജീവനൊടുക്കി. തൃശൂർ കണ്ണാറ സ്വദേശി ഒലയാനിക്കൽ വീട്ടിൽ അർജുൻ ലാൽ ആണ് മരിച്ചത്.
മരിച്ച അർജുൻ ലാലും കുട്ടനല്ലൂർ സ്വദേശിനിയായ യുവതിയും സ്കൂൾ പഠനകാലത്തെ സഹപാഠികളായിരുന്നു. പ്രണയത്തിലായിരുന്ന ഇവർ ഒരു വർഷത്തോളമായി അകൽച്ചയിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം യുവതിയുടെ ഫോട്ടോ അർജുൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് െചയ്തത്.
ഇതോടെ യുവതിയുടെ വീട്ടുകാർ ഇടപ്പെട്ട് അർജുൻ ലാലിനെ വിളിച്ച് ചിത്രം നീക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി വീട്ടുകാർ കാര്യമായെടുത്തിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ അർജുൻ സിറ്റൗട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഒല്ലൂർ പൊലീസ് സ്ഥലത്തെത്തിയാണ് പൊള്ളലേറ്റ അർജുനെ ആശുപത്രിയിലേക്ക് മാറ്റുന്നത്. എന്നാൽ, ഗുരുതരമായി പൊള്ളലേറ്റ അർജുൻ ബുധനാഴ്ച പുലർച്ചെയോടെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.