Posted On
date_range Updated On
date_range വടകര മേമുണ്ടയിൽ 23 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം
വടകര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ 23 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം. വില്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ, വേളം, വടകര മുനിസിപ്പൽ പരിധിയിലേയും വിദ്യാർഥികളാണ് ചികിത്സയിലുള്ളത്.
സ്കൂൾ പരിസരത്തെ വിവിധ ഹോട്ടലുകളിലും കടകളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കുട്ടികൾ ഭക്ഷണം കഴിച്ച കടകളിലും, സിപ് അപ് വാങ്ങിയ കടകളിലേയും വെള്ളം പരിശോധനക്കായി ശേഖരിച്ചു.
സ്കൂൾ കിണറ്റിലെ വെള്ളം പരിശോധിച്ചതിൽ ഒന്നും കണ്ടെത്താനായിട്ടില്ല. മേമുണ്ട സ്കൂൾ പരിസരത്തെ ഹെൽത്ത് കാർഡ് എടുക്കാത്ത മൂന്ന് കടകൾ പൂട്ടാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.