പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്നും കവർന്നത് 21.5 കോടി രൂപ; വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടമായി

കോ​ഴി​ക്കോ​ട്: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നും 21.5 കോടി നഷ്ടപ്പെട്ടതായി ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട്. സ്വകാര്യവ്യക്തികളുടെ ഒൻപത് അക്കൗണ്ടുകളിൽ നിന്നും പണം തിരിമറി നടന്നെന്ന റിപ്പോർട്ട് ബാങ്ക് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്. സ്വകാര്യവ്യക്തികളുടെ ഒൻപത് അക്കൗണ്ടുകളിൽ നിന്നും കോർപ്പറേഷന്റെ എട്ട് അക്കൗണ്ടിൽ നിന്നുമാണ് പണം തട്ടിപ്പ് നടത്തിയത്. ആകെ 17 അക്കൗണ്ടുകളിലായാണ് തട്ടിപ്പ് നടന്നത്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചതായും കണ്ടെത്തിയിരിക്കുകയാണ്.

കേ​സി​ൽ പ്ര​തി​യാ​യ ബാ​ങ്ക് മാ​നേ​ജ​റെ പിടികൂടാൻ കഴിയാത്തത് പൊ​ലീ​സിനു തലവേദനയാണ്. പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ന്റെ ​കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ലി​ങ്ക് റോ​ഡ് ശാ​ഖ​യി​ലെ മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ മ​ല​യ​മ്മ സ്വ​ദേ​ശി ഏ​രി​മ​ല പ​ര​പ്പാ​റ വീ​ട്ടി​ൽ എം.​പി. റി​ജി​ലി​നെ​യാ​ണ് ക​ണ്ടെ​ത്താ​നാ​വാ​ത്ത​ത്. ​പുതിയ സാഹചര്യത്തിൽ വ​ൻ തു​ക​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​മു​ള്ള അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ ത​ങ്ങ​ളു​ടെ പ​ണ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ബാ​ങ്കി​ലെ​ത്തു​ന്നു​ണ്ട്.

ബാ​ങ്കി​ലെ നി​ല​വി​ലെ സീ​നി​യ​ർ മാ​നേ​ജ​ർ സി.​ആ​ർ. വി​ഷ്ണു​വി​ന്റെ പ​രാ​തി​യി​ൽ ന​വം​ബ​ർ 29നാ​ണ് എം.​പി. റി​ജി​ലി​നെ​തി​​രെ ടൗ​ൺ പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ർ​പ​റേ​ഷ​നെ​യും ബാ​ങ്കി​നെ​യും വ​ഞ്ചി​ച്ച് 98,59,556 രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 409, 420 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​യി​രു​ന്നു കേ​സ്. എ​ന്നാ​ൽ, കോ​ർ​പ​റേ​ഷ​ന്റെ മ​റ്റ് അ​ക്കൗ​ണ്ടു​ക​ൾ കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൂടുതൽ പണം ത​ട്ടി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇതോടെ, റി​ജി​ലി​നെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത് ബാ​ങ്ക് അ​ധി​കൃ​ത​ർ ത​ന്നെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത് കൃ​ത്യ​മാ​യ ​തെ​ളി​വു​ക​ളോ​ടെ​യാ​ണ്. പ​ണം ന​ഷ്ട​മാ​യെ​ന്നു​കാ​ണി​ച്ച് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​യു. ബി​നി​യും പ​രാ​തി ന​ൽ​കി. എ​ന്നി​ട്ടും ധ്രു​ത​ഗ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ല.

റി​ജി​ലി​ന്റെ അ​റ​സ്റ്റ് വൈ​കി​പ്പി​ച്ച​ത് ഇ​യാ​ൾ​ക്ക് ഒ​ളി​വി​ൽ പോ​കാ​നും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​നും അ​വ​സ​ര​മൊ​രു​ക്കിയെന്ന വിമർശനമുണ്ട്. ഒ​ളി​വി​ലി​രു​ന്ന് ഇ​യാ​ൾ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പൊ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ക​യാ​ണ് കോ​ട​തി. അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. 

Tags:    
News Summary - 21.5 crores stolen from Punjab National Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.