Posted On
date_range Updated On
date_range കോട്ടയം നഗരസഭ അക്കൗണ്ടിൽ 211.89 കോടി കാണാനില്ലെന്ന്
കോട്ടയം: നഗരസഭയുടെ അക്കൗണ്ടുകളിൽ 211.89 കോടി രൂപ കാണാനില്ലെന്ന് ആരോപണം. ബാങ്ക് അക്കൗണ്ടുകളിലെ റീ കൺസിലിയേഷൻ രേഖകൾ പരിശോധിച്ചതിൽ ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള തുക കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലാണ് കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്.
കഴിഞ്ഞ വർഷത്തെ ഓഡിറ്റിലെ വിവരങ്ങളാണിതെന്നും ഷീജ പറഞ്ഞു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, എസ്.ബി.ഐ, എസ്.ഐ.ബി എന്നിങ്ങനെ ബാങ്കുകളിലെ അക്കൗണ്ടുകളിൽ വരവുവെച്ച തുകയാണ് കാണാത്തത്. അതേസമയം ഔദ്യോഗികമായി ഓഡിറ്റ് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പരിശോധിച്ചശേഷം മറുപടി പറയാമെന്നും സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.