കൊച്ചി തുറമുഖത്ത് നാല് അജ്ഞാതര്‍ എത്തിയതായി വിവരം

മട്ടാഞ്ചേരി: അതീവ സുരക്ഷാ മേഖലയായ കൊച്ചി തുറമുഖത്ത് നാല് അജ്ഞാതര്‍ എത്തിയതായി വിവരം. രണ്ട് വള്ളങ്ങളിലായി ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവര്‍ തുറമുഖത്ത് കായല്‍ മാര്‍ഗം എത്തിയത്. തുറമുഖത്തെ ക്യൂ ഫോര്‍ ബര്‍ത്തിന്‍െറ അടിയിലേക്ക് പോയ ഇവരെ സി.ഐ.എസ്.എഫ് കാണുകയായിരുന്നു. സി.ഐ.എസ്.എഫ് വിവരമറിയിച്ചതിനെ തുടര്‍ന്ന് നേവി, കോസ്റ്റ് ഗാര്‍ഡ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ബര്‍ത്തിനടിയില്‍ പരിശോധന നടത്തിയെങ്കിലും രണ്ട് വള്ളങ്ങള്‍ മാത്രം കണ്ടത്തെി. വള്ളത്തിലുണ്ടായിരുന്നവര്‍ക്കായി പുലര്‍ച്ചെ വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് തുറമുഖ മേഖലയില്‍ ബുധനാഴ്ച അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ബര്‍ത്തിനടിയില്‍ ആളുകള്‍ക്ക് കയറിയിരിക്കാനുള്ള സംവിധാനമുണ്ടെന്നാണ് പറയുന്നത്.
എന്നാല്‍, ബര്‍ത്തിനടിയില്‍ ശക്തമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനാകാത്തത് ദുരൂഹതക്കിടയാക്കുന്നു. ഇവര്‍ വെള്ളത്തില്‍ അനക്കമുണ്ടാക്കാതെ അടിയിലൂടെ നീന്തി രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.

മത്സ്യത്തൊഴിലാളികളായിരുന്നുവെങ്കില്‍ ബര്‍ത്തിനടിയിലേക്ക് പോകില്ല. എന്നാല്‍, ഈ മേഖലയില്‍ വള്ളത്തിലും മറ്റുമത്തെി മോഷണം വ്യാപകമായി നടക്കുന്നുണ്ട്. മോഷ്ടാക്കളാണോ എന്ന സംശയവും നിലനില്‍ക്കുന്നു. ഇതിനിടെ ബുധനാഴ്ച പകലും പരിശോധന തുടര്‍ന്നു. ഉറി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് തുറമുഖത്ത് അജ്ഞാത സംഘം എത്തിയെന്ന വിവരം പുറത്തുവന്നത്. കൊച്ചി തുറമുഖത്ത് പട്രോളിങ് കൂടുതല്‍ ശക്തമാക്കിയതായി ഹാര്‍ബര്‍ പൊലീസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.