ഒമ്പതു വയസ്സുകാരിയെ കയറിപ്പിടിച്ച 55കാരന് ഏഴുവര്‍ഷം തടവ്

കൊച്ചി: ഒമ്പതുവയസ്സുകാരിയെ കയറിപ്പിടിച്ച 55കാരന് ഏഴുവര്‍ഷം കഠിന തടവ്. എടശേരികുന്ന് പുളിന്താനം സെയ്തിനെയാണ് (55) എറണാകുളം അഡീഷനല്‍ സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. തടവിന് പുറമെ 25,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ളെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കണം.

2015 മേയ് 20ന് രാവിലെ സഹോദരനുമൊത്ത് കടയില്‍ പോകവെ കുട്ടിയെ പ്രതി കയറിപ്പിടിച്ചെന്നാണ് കേസ്. മെഡിക്കല്‍ പരിശോധനയില്‍ കുറ്റകൃത്യം നടന്നതായി ബോധ്യപ്പെട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോത്താനിക്കാട് എസ്.ഐ ട്രീസയാണ് കേസില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യുട്ടര്‍ സന്ധ്യ റാണി ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.