കൊച്ചി: മുന്‍മന്ത്രി കെ. ബാബുവുമായി ബന്ധപ്പെട്ട പത്തുകേന്ദ്രത്തില്‍ റെയ്ഡ് നടത്തി മാസമൊന്നായിട്ടും വ്യക്തമായ തെളിവ് കണ്ടത്തൊനാകാതെ വിജിലന്‍സ്. രേഖകള്‍ വിശദമായി പരിശോധിച്ചശേഷം ബാബുവിനെ ചോദ്യം ചെയ്യാന്‍ ഒരുക്കം നടക്കുമ്പോഴും ബിനാമികളെന്ന് വിശ്വസിക്കുന്നവരുമായി ബന്ധപ്പെടുത്തുന്ന തെളിവൊന്നും ലഭിച്ചിട്ടില്ളെന്നാണ് സൂചന. അതേസമയം, കെ. ബാബു അനധികൃതസ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് ഉറച്ചുനില്‍ക്കുകയാണ്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ലഭിച്ച വരുമാനവും സമ്പാദ്യത്തിലുണ്ടായ വര്‍ധനയും തമ്മിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ വിജിലന്‍സ്. പത്തുവര്‍ഷത്തെ വരുമാനരേഖകള്‍ ശേഖരിച്ച് അത് ഉപയോഗിച്ചുതന്നെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി തെളിയിക്കാനാണ് ഇപ്പോള്‍ ശ്രമം. ഇതിന് തെരഞ്ഞെടുപ്പ് കമീഷനില്‍നിന്ന് സ്വത്തുവിവരം സംബന്ധിച്ചും നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്ന് ശമ്പളം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ആരാഞ്ഞിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.