ഇടതിന് ബദല്‍ എന്‍.ഡി.എ –രാം മാധവ്

കോഴിക്കോട്: കേരളത്തില്‍ ഇടതു മുന്നണിക്ക് ബദലായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി ഉയര്‍ന്നുവരുമെന്ന് ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാം മാധവ്. നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വോട്ട് വര്‍ധന ഇതിനു തെളിവാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ശതമാനം വോട്ട് നേടിയത് വളര്‍ച്ചയുടെ സൂചനയാണ്. ഇടതു സര്‍ക്കാറിനു ശക്തമായ പ്രതിപക്ഷമായി ബി.ജെ.പി മാറിയെന്ന് രാം മാധവ് അവകാശപ്പെട്ടു.

കേരളത്തില്‍ സംഘ്പരിവാര്‍ സി.പി.എമ്മില്‍നിന്ന് കടുത്ത ആക്രമണം നേരിടുകയാണ്. ദേശീയ കൗണ്‍സില്‍ നഗരിയില്‍ ശനിയാഴ്ച ആരംഭിക്കുന്ന പ്രദര്‍ശനത്തില്‍ ഇതിന്‍െറ നേര്‍ക്കാഴ്ച കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സെക്രട്ടറി ശ്രീകാന്ത് മിശ്ര, സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.