മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി

മലപ്പുറം: ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരെ കോഴിക്കോട് നടത്താന്‍ നിശ്ചയിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ നടന്ന ലീഗ്-യൂത്ത്ലീഗ് നേതൃയോഗത്തിലാണ് സമ്മേളനം മാറ്റാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ 15വരെ നടക്കുന്ന മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനും ഗൃഹസമ്പര്‍ക്ക പരിപാടികളില്‍ യുവജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമാണ് സമ്മേളനം മാറ്റിയതെന്ന് നേതാക്കള്‍ പറഞ്ഞു. നവംബര്‍ 10 മുതല്‍ 12 വരെയാണ് സമ്മേളനം നടക്കുക. സമ്മേളനവുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികളെല്ലാം നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കും.

യോഗത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.  ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറി പി.വി. അബ്ദുല്‍ വഹാബ് എം.പി,  വൈസ് പ്രസിഡന്‍റ് കുട്ടി അഹമ്മദ് കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, ഉമ്മര്‍ പാണ്ടികശാല, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുല്ല, കെ.കെ. അഹമ്മദ്, അബ്ദുല്‍ കലീം ചേലേരി, എന്‍.സി. അബൂബക്കര്‍, സി. മുഹമ്മദ് കുഞ്ഞി, കെ.പി. താഹിര്‍, റഷീദ് ആലായന്‍, സി.എച്ച്. ഇഖ്ബാല്‍, എം.എ. സമദ്, അഷറഫ് മടാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.