ഫറൂഖ് കോളജ് മുൻ പ്രിൻസിപ്പൽ യു. മുഹമ്മദ് നിര്യാതനായി

കോഴിക്കോട്: ഫറൂഖ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. യു. മുഹമ്മദ് (83) നിര്യാതനായി. രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് 4.30ന് ഫറൂഖ് കോളജ് ക്യാമ്പസ് മസ്ജിദിൽ. 1983-88 കാലയളവിൽ ഫറൂഖ് കോളജിൽ പ്രിൻസിപ്പൽ പദവി വഹിച്ചു. മുസ് ലിം സർവീസ് സൊസൈറ്റി മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്നു.

1933 ഫെബ്രുവരിയിൽ അരീക്കോട് പുത്തലം യു. ഖാദർ-പാത്തുമ്മ ദമ്പതികളുടെ മകനായാണ് ജനനം. പുത്തലം മാപ്പിള എലമെന്‍ററി സ്കൂൾ, അരീക്കോട് യു.പി സ്കൂൾ, മലപ്പുറം ഗവ. ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നിന്ന് ഇന്‍റർമിഡിയറ്റും ഫാറൂഖ് കോളജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും നേടി.

ബാച്ചിലർ ഒാഫ് ടീച്ചിങ് (കാലിക്കറ്റ് ഗവ. ട്രെയിനിങ് കോളജ്), എം.എ ഇംഗ്ലീഷ് (ഭഗത്പുർ സർവകലാശാല), പി.ജി.ഡി.ഇ.എസ് (ഹൈദരാബാദ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇംഗ്ലീഷ് ഫോറിൻ ലാൻഗ്വേജസ്) എന്നിവ പൂർത്തിയാക്കി. 1966ൽ ലെക്ചററായി ഫറൂഖ് കോളജിൽ സേവനം ആരംഭിച്ചു.  

സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍-സാധ്യതയും സ്വീകാര്യതയും, സംവരണം, ക്രീമിലെയര്‍, ന്യുനപക്ഷാവകാശങ്ങള്‍, എഡുക്കേഷണൽ എംപവർമെന്‍റ് ഒാഫ് കേരള മുസ് ലിം-എ സോഷ്യോ ഹിസ്റ്റോറിക്കൽ പെർസ്പെക്ടീവ്, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്-ഒരവലോകനം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഭാര്യ: ലൈല പി. മക്കൾ: ഡോ. യു. ഫൈസൽ, യു. മറിയം പർവീൺ, ഹസീന. സഹോദരങ്ങൾ: കുഞ്ഞായൻ, സൈതലവി, ഹസൻ കുട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.