തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ സമഗ്ര വികസനത്തിന് നാലിന കര്‍മപദ്ധതി. അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, ‘ആര്‍ദ്രം മിഷന്‍’, സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി, ഹരിത കേരളം എന്നിവക്ക് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേരളപ്പിറവിദിനത്തില്‍ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും അതിനുമുമ്പ് വിശദ പദ്ധതിരേഖ തയാറാക്കി അംഗീകാരം നല്‍കുമെന്നും മന്ത്രിസഭാ യോഗശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം നേരിടുന്ന സുപ്രധാനവും അടിയന്തര പരിഹാരം വേണ്ടതുമായ വിഷയങ്ങള്‍ എന്ന നിലയില്‍ മിഷന്‍ മാതൃകയിലാണ് ഇവ നടപ്പാക്കുക. ജനങ്ങളുടെ പങ്കാളിത്തത്തോടെയും സര്‍ക്കാര്‍ വിഹിതത്തിനു പുറമെ സംഭാവനകള്‍ സ്വീകരിച്ചുമാവും പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുക.
സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ ഭൂമി ഇല്ലാത്തവര്‍ക്കടക്കം എല്ലാവര്‍ക്കും വീട് ഉറപ്പാക്കുന്നു. പുറമ്പോക്കിലോ തീരത്തോ തോട്ടം മേഖലയിലോ താല്‍ക്കാലിക വീടുള്ളവര്‍, ഭൂമിയും വീടും ഇല്ലാത്തവര്‍ എന്നിവര്‍ക്കായി പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കും. അവിടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഉറപ്പാക്കും. പ്രതിമാസം നിശ്ചിത തുക നല്‍കി 15-20 വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തമാക്കാം. വീടിനൊപ്പം തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കാനും സംവിധാനം ഒരുക്കും. ശുചിത്വം, മാലിന്യ സംസ്കരണം, കൃഷി വികസനം, ജലവിഭവ സംരക്ഷണം എന്നിവക്ക് ഊന്നല്‍ നല്‍കുന്നാണ് ‘ഹരിത കേരളം’. ഇതില്‍ ജലസംരക്ഷണം, മാലിന്യ സംസ്കരണം, കൃഷി വികസനം എന്നീ വിഭാഗങ്ങള്‍ ഉണ്ടാകും. നിലവിലെ കുളം, തോടുകള്‍, അടക്കം എല്ലാ ജലസ്രോതസ്സുകളും നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. ഉറവിട മാലിന്യ സംസ്കരണ സങ്കേതങ്ങള്‍ ഏര്‍പ്പെടുത്തും. ജൈവകൃഷി വ്യാപിപ്പിക്കുകയും ചെയ്യും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ആധുനിക കേന്ദ്രീകൃത സംസ്കരണ സംവിധാനം നടപ്പാക്കും.
‘ആര്‍ദ്രം മിഷന്‍’ എന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ജനസൗഹൃദമാക്കുന്ന പദ്ധതി ആദ്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും തുടര്‍ന്ന് ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. രോഗി സാന്ദ്രതക്കനുസരിച്ച് അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും. 1000 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പുറമെ 9-12 ക്ളാസുകളിലെ എല്ലാ ക്ളാസ്മുറികളും ഹൈടെക് ആക്കുക, ഒന്നു മുതല്‍ എട്ടുവരെ പൊതുവിദ്യാലയ പ്രസക്തി വീണ്ടെടുക്കുക തുടങ്ങിയവ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.