കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

കൊച്ചി: ഇടനിലക്കാര്‍ മുഖേന ഇതര സംസ്ഥാന പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന സംഘം പിടിയില്‍. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപം കമ്മട്ടിപ്പാടത്തുള്ള സിറ്റി ലോഡ്ജ് കേന്ദ്രീകരിച്ച സംഘത്തിലെ പ്രധാനി വൈറ്റില പൊന്നുരുന്നി ആനാതുരുത്തില്‍ ജോണി ജോസഫ് എന്ന അജിജോണ്‍ (42), ലോഡ്ജ് ഉടമകളായ കൊട്ടാരക്കര കിഴക്കേത്തെരുവ് തെങ്ങുവിള വീട്ടില്‍ റെജിമാത്യു (32), മൈനാഗപ്പിള്ളി, കടപ്പലാല്‍ വീട്ടില്‍ മനീഷ്ലാല്‍(27) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.

കൊച്ചിയിലെ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് ക്ളബ് അംഗങ്ങള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ലോഡ്ജിലെ പൊലീസ് പരിശോധന. കൊല്‍ക്കത്ത സ്വദേശിയായ പെണ്‍കുട്ടിയെ ബംഗളൂരുവില്‍നിന്ന് ഇടനിലക്കാരന്‍ വഴി കൊച്ചിയില്‍ എത്തിച്ച് ലോഡ്ജില്‍ പാര്‍പ്പിച്ച് ഇടപാടുകാര്‍ക്ക് കൈമാറുകയായിരുന്നു.
ജോലിവാഗ്ദാനം നല്‍കിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നതെന്ന് ബോധ്യപ്പെട്ട പൊലീസ് യുവതിയെ ലോഡ്ജ് മുറിയില്‍നിന്ന് മോചിപ്പിച്ചു. അഞ്ച് ദിവസത്തേക്ക് 25000 രൂപ ഇടനിലക്കാരന് നല്‍കിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ലോഡ്ജിലത്തെിച്ചത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രതികളുടെ വലയില്‍ അകപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്.

ലോകാന്‍േറാ എന്ന വെബ്സൈറ്റിലെ നമ്പറില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഓണ്‍ലൈന്‍ വഴി ഇടപാടുകാരെ ആകര്‍ഷിച്ചിരുന്ന സംഘം വന്‍തുക കൈപ്പറ്റിയിരുന്നതായും പൊലീസിനോട് സമ്മതിച്ചു. പെണ്‍വാണിഭ സംഘങ്ങളുമായി മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെടുന്നവരുടെയും ഇടനിലക്കാരുടെയും ഇടപാടുകാരുടെയും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ പ്രതിയായ അജിക്ക് കൈമാറിയ ഇടനിലക്കാരനെ പിടികൂടുന്നതിനായി പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. അരലക്ഷത്തോളം രൂപ പ്രതികളില്‍ നിന്നും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
 ഷാഡോ പൊലീസ് അംഗങ്ങളായ വിനോദ്, വേണു, ആന്‍റണി, സാനു, വാവ, യൂസഫ്, ഷൈമോന്‍ എന്നിവരും, കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപി, സന്തോഷ്, അനില്‍ കുമാര്‍, ഷാജി, പ്രവീണ, എ.എസ്.ഐ ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. പ്രധാന പ്രതി അജിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.