​േമാഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് പൊലീസിന്‍െറ ക്രൂരമര്‍ദനം

തൊടുപുഴ: തൊടുപുഴയില്‍ നടന്ന കവര്‍ച്ചയുടെ പേരില്‍ കസ്റ്റഡിയിലെടുത്ത ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. അസം സ്വദേശി ജഹാംഗീറിനെയാണ് (19) അന്വേഷണ സംഘത്തില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത്. മുതലക്കോടത്ത് മത്സ്യമാര്‍ക്കറ്റില്‍ ജീവനക്കാരനായ യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യവും മൂത്രതടസ്സവും അനുഭവപ്പെട്ട ജഹാംഗീറിനെ അവശനിലയിലാണ് ആശുപത്രിയിലത്തെിച്ചതെന്ന് കടയുടമ പറഞ്ഞു. തൊടുപുഴ നഗരമധ്യത്തിലെ വീട്ടില്‍നിന്ന് ദമ്പതികളെ കെട്ടിയിട്ട് 1.70 ലക്ഷവും അഞ്ചര പവനും കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് തൃശൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത ജഹാംഗീറിനെ പൊലീസ് രണ്ടു ദിവസത്തോളം തുടര്‍ച്ചയായി ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.

ചോദ്യം ചെയ്യലിനിടെ നെഞ്ചിലും വയറ്റിലും മര്‍ദനമേറ്റതായി ജഹാംഗീര്‍ പറഞ്ഞു. സംഭവ ദിവസം നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ജഹാംഗീര്‍ നാട്ടില്‍ പോയതായി ഒരാള്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ പ്രതിയാക്കി ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയും ചിത്രവും നല്‍കുകയും തൃശൂരില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തന്നെ ചില പൊലീസുകാര്‍ തലങ്ങും വിലങ്ങും തല്ലിയതായി ആശുപത്രിയില്‍ കഴിയുന്ന ജഹാംഗീര്‍ പറഞ്ഞു. മോഷ്ടിച്ചിട്ടില്ളെന്ന് കേണപേക്ഷിച്ചിട്ടും മര്‍ദനം തുടര്‍ന്നു. കവര്‍ച്ച നടന്ന വീടിന്‍െറ ഉടമ ഇയാളല്ല പ്രതിയെന്ന് വ്യക്തമാക്കിയതോടെയാണ് ജഹാംഗീറിനെ വിട്ടയച്ചത്. ശനിയാഴ്ച സ്ഥാപനത്തില്‍ അവശനിലയില്‍ എത്തിയ ജഹാംഗീറിനെ കടയുടമ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ജഹാംഗീറിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചിട്ടില്ളെന്നാണ് പൊലീസ് പറയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.