വാട്സ്ആപ് ഗ്രൂപ്പില്‍ അശ്ളീല വിഡിയോ; മനുഷ്യാവകാശ കമീഷന്‍ അന്വേഷണത്തിന്

തിരുവനന്തപുരം: ‘വോയ്സ് ഓഫ് എഴുപുന്ന’ എന്ന വാട്ട്സ്ആപ് ഗ്രൂപ്പില്‍ അശ്ളീല വിഡിയോ അയച്ചത് സംബന്ധിച്ച് ആരോപണവിധേയനായ എസ്.ഐക്കെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു.
സൈബര്‍ സെല്ലിലെ സീനിയര്‍ ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏല്‍പിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒക്ടോബര്‍ 24ന് ആലപ്പുഴ ഗവ. ഗെസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

അരൂരിലെ മയക്കുമരുന്ന് മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന വാട്ട്സ്ആപ് ഗ്രൂപ്പാണ് ‘വോയ്സ് ഓഫ് എഴുപുന്ന’. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 150ഓളം അംഗങ്ങളുണ്ട്. ദേശീയ പണിമുടക്ക് ദിവസമാണ് ജില്ലയിലെ ഒരു സ്റ്റേഷന്‍ ചുമതലയുള്ള സബ് ഇന്‍സ്പെക്ടറുടെ മൊബൈലില്‍നിന്ന് അശ്ളീല വിഡിയോ ഗ്രൂപ്പിലത്തെിയത്. എഴുപുന്ന സ്വദേശി വര്‍ഗീസിന്‍െറ പരാതിയിലാണ് നടപടി. എസ്.ഐക്കെതിരെ വിശദമായ അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.