ഭരണഘടന ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതം –വെള്ളാപ്പള്ളി

ചേര്‍ത്തല:  ഇന്ത്യന്‍ ഭരണഘടന ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . പാര്‍ലമെന്‍റിലും നിയമസഭകളിലും നിലവിലുള്ള സീറ്റ് സംവരണം ജാതിവ്യവസ്ഥയുടെ ഒന്നാംതരം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.  അന്ധന്‍ ആനയെ കണ്ടതുപോലെയാണ് ഗുരുവിന്‍െറ ദര്‍ശനങ്ങളെ പലരും വ്യാഖ്യാനിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തെ മനുഷ്യാലയമാക്കിയതില്‍ ഗുരുവിന്‍െറ പങ്ക് വലുതാണ്.  ലോകത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഗുരുദേവ ദര്‍ശനങ്ങളിലുണ്ട്. ഗുരുദേവന്‍ ദൈവമല്ളെന്ന് ആരുപറഞ്ഞാലും  ദൈവമാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ യോഗാ പ്രദര്‍ശനം നടി ശ്വേതാ മേനോന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാര്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം ചെയ്തു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ പ്രതിഭകളെ ആദരിച്ചു. യോഗം കൗണ്‍സിലര്‍ പി.എസ്. എന്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. യൂനിയന്‍ പ്രസിഡന്‍റ് വി.എം. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സോമന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഡി.പ്രിയേഷ്കുമാര്‍, യൂനിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍, ധനേശന്‍ പൊഴിക്കല്‍, രജി കുമാര്‍, എസ്.രാജേഷ്, സിബി നടേശ് എന്നിവര്‍ സംസാരിച്ചു.


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.