Posted On
date_range Updated On
date_range സി.പി.എം നിലപാട് വധശിക്ഷക്കെതിരെന്ന് വി.എസ്
ന്യൂഡൽഹി: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യത്തിൽ സി.പി.എമ്മിൽ രണ്ടഭിപ്രായം. സി.പി.എം നിലപാട് വധശിക്ഷക്കെതിരെന്ന് മുതിർന്ന നേതാവ് വി.എസ് അച്യൂതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക കേസുകളില്‍ വധശിക്ഷക്കു വേണ്ടി പൊതു വികാരം ഉണരുന്നത് സാധാരണമാണ്. സൗമ്യ കേസില്‍ പ്രോസിക്യൂഷന് വീഴ്ചപറ്റിയിട്ടില്ലെന്നും വി.എസ് അറിയിച്ചു.
ഗോവിന്ദച്ചാമിയായാലും ഗോഡ്സെയായാലും സി.പി.എം വധശിക്ഷക്ക് എതിരാണെന്നാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിപ്രായപ്പെട്ടത്. എന്നാൽ, സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ നല്‍കിയാല്‍ മതിയാവില്ലെന്ന് നിയമ മന്ത്രി എ.കെ ബാലൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.