വാമനന്‍ മലയാളികളുടെ ശത്രു –വി.എസ്

അമ്പലപ്പുഴ: പതിവ് തെറ്റിക്കാതെ വി.എസ്. അച്യുതാനന്ദന്‍ കുടുംബാംഗങ്ങളുമൊത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ ഓണം ആഘോഷിച്ചു. ഉത്രാടദിവസം വൈകുന്നേരത്തോടെതന്നെ വി.എസ് കുടുംബവീട്ടില്‍ എത്തിയിരുന്നു. വീട്ടില്‍ എത്തിയ വി.എസിനെ കാണാന്‍ ധാരാളം പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും അയല്‍വാസികളും എത്തി. തിരുവോണദിവസം രാവിലെയും സന്ദര്‍ശകരുടെ വലിയ തിരക്കായിരുന്നു. ഇതില്‍ മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു.

വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം പ്രദേശത്തെ മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ അമ്പലപ്പുഴ പാല്‍പായസ വിതരണവും നടത്തി. ഓണപ്പാട്ടുകള്‍ പാടി പഴയകാല ഓര്‍മകളും ഓണാനുഭവങ്ങളും വി.എസ് പങ്കിട്ടു. വീട്ടിലെ ഊണുമുറിയില്‍ വി.എസിന് ഭാര്യ വസുമതി സദ്യ വിളമ്പി. പിന്നെ അവര്‍ക്കും മകന്‍ വി. അരുണ്‍കുമാര്‍, ഭാര്യ രജനി, കൊച്ചുമക്കളായ അര്‍ജുന്‍, അരവിന്ദ് എന്നിവര്‍ക്കുമൊപ്പം വി.എസ് സദ്യ കഴിച്ചു. ഓണം വാമനജയന്തി ആഘോഷമെന്ന വ്യാഖ്യാനത്തെ വി.എസ്. അച്യുതാനന്ദന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനനെ മലയാളികള്‍ ശത്രുവായിട്ടാണ് കാണുന്നത്. വാമനജയന്തി ആഘോഷിച്ച ബി.ജെ.പി നിലപാട് ക്രൂരമാണ്. ഇതിലൂടെ ബി.ജെ.പിയുടെ രോഷമാണ് പ്രകടമാകുന്നത്. എല്ലാ കാലങ്ങളിലും ബി.ജെ.പി ഇത്തരം ശൈലിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.