കൊച്ചി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന മുന്‍ മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണസംഘം വിപുലീകരിച്ചു. എറണാകുളം വിജിലന്‍സ് സെല്‍ ഡിവൈ.എസ്.പി വേണുഗോപാലടക്കം നാലുപേരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്.
രേഖകളുടെ പരിശോധനക്ക് കൂടുതല്‍ പേരുടെ സേവനം ആവശ്യമായി വരുമെന്നതിനാലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന് പുറത്ത് ഉള്‍പ്പെടെ പോയി വിവരം ശേഖരിക്കും. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. എക്സൈസിന് പുറമെ ബാബു കൈകാര്യം ചെയ്ത വകുപ്പുകളുടെ പ്രവര്‍ത്തനവും പഠനവിധേയമാക്കാനുള്ള നീക്കത്തിന്‍െറ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.