Posted On
date_range Updated On
date_range തുടര്‍ച്ചയായ അവധി; എ.ടി.എമ്മുകൾ കാലിയാവുന്നു
കൊച്ചി: തുടര്‍ച്ചയായ അവധിയെത്തുടര്‍ന്ന് സംസ്ഥാനത്തെ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു. ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള എ.ടി.എമ്മുകളിൽ ഇന്ന് രാവിലെ പണം തീര്‍ന്നു. ബക്രീദ്-ഓണം ആഘോഷങ്ങള്‍ക്കായി ശനിയാഴ്ചയും ഞായറാഴ്ചയുമായി ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് എ.ടി.എമ്മുകള്‍ കാലിയാവുന്നതിന് കാരണമായത്.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി എ.ടി.എമ്മുകളില്‍ പണമെത്തിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വഴിയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്.
എന്നാല്‍ എ.ടി.എമ്മുകളില്‍ പണം നിറക്കേണ്ട ചുമതല സ്വകാര്യ ഏജന്‍സികള്‍ക്കാണെന്നും ബാങ്കുകള്‍ അവധിയായാലും എ.ടി.എമ്മില്‍ പണം നിറക്കുവാന്‍ വേണ്ട നിര്‍ദേശം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ബാങ്കുകൾ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.