Posted On
date_range Updated On
date_range തലശ്ശേരിയിൽ തെരുവ് നായ്ക്കൾ നാടോടി സ്ത്രീയെ കടിച്ച് കീറി
തലശ്ശേരി (കണ്ണൂര്‍): തലശ്ശേരിയില്‍ നാടോടി സ്ത്രീയെ തെരുവ്‌നായ്ക്കൂട്ടം കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം. തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ടെൻറ് കെട്ടിയാണ് രാധയും കുടുംബവും താമസിച്ചിരുന്നത്.ടെന്റിനുള്ളിലേക്ക് ഇരച്ചുകയറിയ തെരുവുനായ്ക്കള്‍ രാധയുടെ കഴുത്തിന് കടിച്ച് പുറത്തേക്ക് വലിച്ചിഴച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു.
അവരുടെ മൂക്കും ചുണ്ടും തെരുവുനായ്ക്കള്‍ കടിച്ചുകീറി.മേല്‍ചുണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ രാധയെ തലശ്ശേരി ജനറല്‍ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്ധ പരിശോധനക്ക് രാധയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.