തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനകമ്മറ്റി ഓഫിസിനുനേരെയുണ്ടായ അതിക്രമങ്ങളുടെ തുടര്‍ച്ചയായി സംസ്ഥാനത്ത് സംഘര്‍ഷസാധ്യതയുണ്ടെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്. കഴിഞ്ഞകുറച്ചുദിവസങ്ങളായി സംസ്ഥാനത്തിന്‍െറ വിവിധഭാഗങ്ങളില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉരസലുകള്‍ നിലനില്‍ക്കുന്നു. തലസ്ഥാനത്തും പ്രശ്നങ്ങള്‍ നീറുകയാണ്.
ഈ സാഹചര്യത്തില്‍ ആക്രമണതുടര്‍ച്ചക്കുള്ള സാധ്യത തള്ളാനാകില്ളെന്നും ജാഗ്രതപുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാപൊലീസ് മേധാവിമാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. ഷാഡോ പൊലീസ് നിരീക്ഷണം കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.