മുംബൈയില്‍ ട്രെയിന്‍ കയറുന്നതിനിടെ വീണ് മലയാളി വൈദികന്‍ മരിച്ചു

മുംബൈ: ലോക്കല്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുതെന്നി വീണ് മലയാളി വൈദികന്‍ മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി സുലോക്ക ഇടവാംഗമായ ഫാ. എബ്രഹാം പുളിയേലില്‍ (58) ആണ് മരിച്ചത്. കുര്‍ബാനക്ക് നേതൃത്വം നല്‍കാന്‍ മുളുണ്ട് പള്ളിയിലേക്ക് പോകും വഴി ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയായിരുന്നു അപകടം. ഓടി ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുതെന്നി പാളത്തിലേക്ക് വീഴുകയായിരുന്നു.

25 വര്‍ഷമായി വൈദികനായ എബ്രഹാം പുളിയേലില്‍ വസായിലെ നായ്ഗാവ് സെന്‍റ് മേരീസ് ഇടവക വികാരിയാണ്. മൂന്നു മാസം മുമ്പാണ് ഇവിടേക്ക് സ്ഥലംമാറി എത്തിയത്.  മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും. എറണാകുളം ബെഥേല്‍ സുലോക്ക പള്ളി സെമിത്തേരിയില്‍ വ്യാഴാഴ്ചയാണ് സംസ്കാരം.  ഭാര്യ: റീന, മക്കള്‍: അബീന, അലീഷുബ, എല്‍ദൊ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.