കൊച്ചി: നിരവധി യുവാക്കള്‍ക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ അസ്വസ്ഥത പുകയുന്നു. പൊലീസിന്‍െറ ഗുരുതര മര്‍ദനമേറ്റ ഡോക്ടര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വ്യാജ പ്രചാരണം നടക്കുന്നുമുണ്ട്.
ആഗസ്റ്റ് 25നാണ് മിനിക്കോയ് ദ്വീപിലെ കുറെ യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. കുട്ടികളെ പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ നെടുമ്പാശ്ശേരിയില്‍ പിടിയിലായ മിനിക്കോയ് സ്വദേശി മൂസാകുഞ്ഞിനെയും നേരത്തേ പിടിയിലായ ഭാര്യ നൂര്‍ജഹാനെയും മിനിക്കോയില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴാണ് പൊലീസ് മര്‍ദനത്തിലേക്ക് വഴിവെച്ച സംഭവങ്ങളുണ്ടായത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാളെ സാമൂഹിക മാധ്യമങ്ങളിലെ ദൃശ്യങ്ങളില്‍നിന്ന് ബന്ധുക്കള്‍ ചിലര്‍ തിരിച്ചറിഞ്ഞിരുന്നു. കുട്ടിയുടെ മാതാവിന്‍െറ പരാതിപ്രകാരമാണ് കേസെടുത്തതും പ്രതികളെ അറസ്റ്റുചെയ്തതും. തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് ഈ കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. ഈ പ്രതിഷേധം വകവെക്കാതെയാണ് ഹെലിപ്പാഡില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ നടത്തിക്കൊണ്ടുപോയത്. സ്റ്റേഷനില്‍ ആവശ്യത്തിന് വാഹനങ്ങള്‍ ഉള്ളപ്പോഴായിരുന്നു ഇത്. ചില പൊലീസുദ്യോഗസ്ഥര്‍ക്ക് നാട്ടുകാരുടെ മുന്നില്‍ ഹീറോ ചമയാനുള്ള താല്‍പര്യമായിരുന്നു ഇതിന് പിന്നിലെന്നാണ് ആരോപണം. ഇതോടെ ജനക്കൂട്ടം പ്രതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പൊലീസ് ജനക്കൂട്ടത്തിന് നേരെ ബലപ്രയോഗം നടത്തുകയും ചെയ്തിരുന്നു. പ്രതിയെ നേരില്‍ കാണണമെന്ന ആവശ്യവുമായി സ്ത്രീകളും തടിച്ചുകൂടിയിരുന്നു. ഇതിനിടെ, വൈകുന്നേരം മൂന്നുമണിക്ക് പ്രതിയെ ജനങ്ങളെ കാണിക്കുമെന്ന് ആരോ പ്രചാരണം നടത്തി. ഇത് വിശ്വസിച്ച് സ്ത്രീകളടക്കമുള്ളവര്‍ സ്റ്റേഷന് സമീപത്തെ പാര്‍ക്കില്‍ സംഘടിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരം ഒരു ഉറപ്പും തങ്ങള്‍ നല്‍കിയിട്ടില്ളെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ജനക്കൂട്ടം പ്രകോപിതരാവുകയും വീണ്ടും സംഘര്‍ഷസ്ഥിതി രൂപപ്പെടുകയും ചെയ്തു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും പലരെയും അറസ്റ്റുചെയ്യുകയും ചെയ്തു.
അറസ്റ്റുചെയ്തവരെ ലോക്കപ്പില്‍വെച്ചും മര്‍ദിച്ചു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍ക്കും പൊലീസിന്‍െറ മര്‍ദനമേറ്റു. പൊലീസിനെതിരെ പരാതി നല്‍കാന്‍ ഇദ്ദേഹം നാട്ടുകാരെ പ്രേരിപ്പിച്ചെന്ന സംശയത്തെ തുടര്‍ന്നാണത്രേ അറസ്റ്റും മര്‍ദനവുമുണ്ടായത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും അന്വേഷണം ഇവരിലേക്ക് നീളാതിരിക്കാന്‍ ജനശ്രദ്ധ തിരിച്ചുവിടുന്നതിന് പൊലീസ് മന$പൂര്‍വം പ്രശ്നം സൃഷ്ടിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.