തിരുവനന്തപുരം: കണ്ണൂർ അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. സംസ്ഥാനത്ത് പൊലീസ് നോക്കു കുത്തിയായി. ബി.ജെ.പിയും സി.പി.എമ്മും കേരളത്തിൽ ചോരക്കളി അവസാനിപ്പിക്കണം. രണ്ടു പാർട്ടികളും സ്വീകരിക്കുന്നത് ഭീകരരുടെ ശൈലിയാണെന്നും ജനങ്ങളുടെ സമാധാന ജീവിതത്തിന് വില കൽപിക്കണമെന്നും സുധീരൻ വ്യക്തമാക്കി.
ഇ.പി ജയരാജനെതിരെ പാർട്ടി നടപടിയല്ല വേണ്ടത്. അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സുധീരൻ വ്യക്തമാക്കി. ഇ.പി ജയരാജെൻറ രാജി ആവശ്യപ്പെട്ട് 17ന് നിയമസഭ മാർച്ച് നടത്തുമെന്നും സുധീരൻ വ്യക്തമാക്കി. നിയമസഭയിൽ ഇൗ വിഷയം ഉന്നയിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയ കാര്യ സമിതിയിൽ സുധീരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.